വോളിബോൾ ഫണ്ട് വിഴുങ്ങൽ: വിജിലൻസ് റിപ്പോർട്ടിൽ അന്വേഷണം നടത്താത്തതിൻ്റെ പഴി പൊലീസിന്. ഒരു സിപിഎം ജില്ലാ സെക്രട്ടറിയേയും ദേവസ്വം ബോർഡ് അംഗത്തേയും യുഡിഎഫ് നഗരസഭാ കൗൺസിലറേയും രക്ഷപ്പെടുത്താൻ നടത്തുന്ന ശ്രമമാണ് കേസന്വേഷണം നടത്താത്തതിന് പിന്നിലെന്ന് ആരോപണം

വോളിബോൾ ഫണ്ട് വിഴുങ്ങൽ: വിജിലൻസ് റിപ്പോർട്ടിൽ അന്വേഷണം നടത്താത്തതിൻ്റെ പഴി പൊലീസിന്. ഒരു സിപിഎം ജില്ലാ സെക്രട്ടറിയേയും ദേവസ്വം ബോർഡ് അംഗത്തേയും യുഡിഎഫ് നഗരസഭാ കൗൺസിലറേയും രക്ഷപ്പെടുത്താൻ നടത്തുന്ന ശ്രമമാണ് കേസന്വേഷണം നടത്താത്തതിന് പിന്നിലെന്ന് ആരോപണം
Feb 23, 2026 12:35 PM | By PointViews Editor

ആദ്യം എന്താണ് വോളിബോൾ തട്ടിപ്പ് എന്ന് പരിശോധിക്കാം.

2018 ൽ കോഴിക്കോട് നടന്ന ദേശീയ വോളീബോൾ ചാമ്പ്യൻ ഷിപ്പുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി പരാതി ഉയർന്നതോടെയാണ് വോളിബോൾ അസോസിയേഷനെ പതിറ്റാണ്ടുകളായി വിഴുങ്ങിയ അഴിമതിക്കഥകൾ പുറത്തു വന്ന് തുടങ്ങിയത്. ഭരണം ഏത് വന്നാലും കായിക മേഖലയെ വംശാധിപത്യത്തെ പോലും നാണിപ്പിക്കും വിധം ഒരേ ആൾക്കാർ തന്നെ കാലാകാലം അടക്കിവാഴുകയാണ് പതിവ്. അതിപ്പോഴും തുടരുന്നു. പരാതിയിൽ അന്വേഷണം നടത്തിയ വിജിലൻസ് റിപ്പോർട്ട് 5 പേർക്കെതിരെ ഐപിസി 403, 406 വകുപ്പ് പ്രകാരം കേസ് എടുക്കണം എന്ന് ശുപാർശ ചെയ്തു. അന്തരിച്ച വോളിബോൾ താരം ജിമ്മി ജോർജിൻ്റെ സഹോദരനും മുൻ ദേശീയ വോളിബോൾ താരവുമായിരുന്നസെ.Jബാസ്റ്റ്യൻ ജോർജ് 2021 നവംബർ 11 നു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആദ്യം കണ്ണൂർ ക്രൈം ബ്രാഞ്ചും , പിന്നീട് കോഴിക്കോട് വിജിലൻസും സമഗ്രമായ അന്വേഷണം നടത്തി . കോഴിക്കോട് വിജിലൻസിന്റെ അന്തിമ റിപ്പോർട്ട് 2025 മെയ് മാസത്തിൽ വിജിലൻസ് ഡയറക്ടറും , പിന്നീട് വിജിലൻസ് സെക്രട്ടറിയും , ആഭ്യന്തര സെക്രട്ടറിയും അംഗീകരിച്ചു . കുറ്റക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുവാൻ 2025 ജൂലൈ മാസത്തിൽ കോഴിക്കോട് പൊലീസിന് ഡി ജി പി യുടെ ഓഫീസ് നിർദ്ദേശം നൽകിയിരുന്നു .

ക്രമക്കേടുകളെ കുറിച്ച് വിജിലൻസിന്റെ പ്രധാന കണ്ടെത്തലുകൾ

1.ചാംപ്യൻഷിപ്പുമായി ബന്ധപ്പെട്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും , ബാങ്കുകളിൽ നിന്നും പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും സർക്കാർ ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ 7,94,000/- രൂപ ഗ്രാന്റ് ആയി വാങ്ങിച്ചെടുത്ത ശേഷം ആയതു ചിലവിട്ടതിനു കൃത്യമായ രേഖകൾ സൂക്ഷിച്ചതായി കാണുന്നില്ല .

2.ഓർഗനൈസിങ് കമ്മിറ്റിയുടെ പേരിൽ ഉള്ള പേമെന്റ് വൗച്ചറുകൾ പരിശോധിച്ചതിൽ എല്ലാം കൃത്രിമമായി ഉണ്ടാക്കിയതായിട്ടാണ് മനസ്സിലാകുന്നത് . ഒരു വൗച്ചറിലും തിയതിയോ , കമ്മിറ്റിയുടെ സീലോ മറ്റോ പതിച്ചതായി കാണുന്നില്ല .പല വൗച്ചറുകളും , ബില്ലുകളും വെട്ടി തിരുത്തി തയ്യാറാക്കിയതാണ് . .ചാംപ്യൻഷിപ് കഴിഞ്ഞതിനു ശേഷം തുകകൾ അഡ്ജസ്റ് ചെയ്യുന്നതിന് വേണ്ടി വൗച്ചറുകൾ കൃത്രിമമായി ഉണ്ടാക്കിയതായിട്ടാണ് മനസ്സിലാകുന്നത് . മാത്രമല്ല എല്ലാ വൗച്ചറുകളിലും വലിയ തുക ആണ് എഴുതിയിരിക്കുന്നത് . സംഘാടക സമിതി പണം ചിലവഴിച്ചതിനു വൗച്ചറുകൾ സൂക്ഷിച്ചിട്ടുണ്ടെങ്കിലും , ആയതു ചിലവഴിച്ചതിനു വ്യക്തതയുള്ളതായി കാണുന്നില്ല.

3.താമസ സൗകര്യം ഒരുക്കിയതായി പറയുന്ന ആരാധനാ ടൂറിസ്റ്റ് ഹോമിൻ്റെ ക്യാഷ്/ക്രഡിറ്റ് , ബില്ല് പരിശോധിച്ചതിൽ താമസിച്ചവരുടെ പേരും, വിലാസവും, കോൺടാക്ട് നമ്പറും രേഖപ്പെടുത്തിയതായി കാണുന്നില്ല .വോളീബോൾ ചാമ്പ്യൻഷിപ്പിൻ്റെ സംഘാടക സമിതിയുടെ സെക്രട്ടറിയായ സത്യൻ സി എന്നയാളാണ് 40 വർഷമായി ആരാധനാ ടൂറിസ്റ്റ് ഹോമിന്റെ മാനേജറായി പ്രവർത്തിക്കുന്നത്. വോളിബാൾ ചാമ്പ്യൻഷിപ്പിന്റെ കളിക്കാരോ, ഒഫീഷ്യൽസോ താമസിക്കാതെ തന്നെ വലിയൊരു തുക ആരാധനാ ടൂറിസ്റ്റ് ഹോമിൻ്റെ പേരിൽ വാങ്ങിയെടുത്തതായി മനസ്സിലാകുന്നു

4.ചാമ്പ്യൻഷിപ്പിന്റെ ഭക്ഷണ ചെലവ് പരിശോധിച്ചതിൽ 1922175/- രൂപ ചെലവായതിനു ഹോട്ടൽ ജയയുടെ പേരിൽ 1.9.2018 തിയ്യതിയിലെ വൌചർ കാണുന്നു ചാംപ്യൻഷിപ്പ് നടന്ന് കഴിഞ്ഞ് 7 മാസങ്ങൾക്ക് ശേഷം ഹാജരാക്കിയ ഈ വൗച്ചർ വിശ്വസനീയമല്ല . കൂടാതെ ആയതിൽ എത്രപേർ ഭക്ഷണം കഴിച്ചു എന്ന വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല

5.സന്തോഷ് കുമാർ എന്നയാളുടെ പേരിൽ ട്രാവലിംഗ് എക്സ്പെൻസ്‌ എന്ന ഹെഡിൽ 56,000/- രൂപ കൈപ്പറ്റിയെന്ന് കളവായി വൗച്ചർ തയ്യാറാക്കിയതായി മനസ്സിലാകുന്നു.

6. സതീശൻ എന്നയാളുടെ പേരിൽ 20,500/- രൂപയുടെ വൗച്ചർ കളവായി തയ്യാറാക്കിയതായി മനസ്സിലാകുന്നു.

7.2017ൽ സ്റ്റേറ്റ് വോളിബാൾ അസോസിയേഷന്റെ അക്കൌണ്ടിലുണ്ടായിരുന്ന 27 ലക്ഷം രൂപയും 2018 ൽ ഉണ്ടായിരുന്ന 7 ലക്ഷം രൂപയും അടക്കം 34 ലക്ഷം രൂപ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റിയതായി മനസ്സിലാകുന്നു

8. രാഘവൻ ടി കെ എന്നയാൾ 150438 രൂപ കൈപ്പറ്റിയതിനു പകരം 885334 രൂപ കൈപ്പറ്റിയതായി കളവായി വൗച്ചർ തയ്യാറാക്കിയതായി മനസ്സിലാകുന്നു

9.എമറാൾഡ് ഗ്രൂപ്പിന് 60 ലക്ഷം രൂപ നൽകി എന്ന കാര്യം പ്രത്യേകം പരിശോധിക്കേണ്ടതുണ്ട് എന്ന് മനസ്സിലായിട്ടുള്ളതാണ് .

സീനിയർ വോളിബോൾ ചാംപ്യൻഷിപ് ക്രമക്കേട് അന്വേഷണം വോളിബോൾ പോലെ തട്ടിക്കളിച്ച് പൊലീസ്.

കേസ് എടുത്ത് അന്വേഷിക്കണമെന്ന് പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സ് നിർദേശം കഴിഞ്ഞ ജൂലൈ 23ന് നൽകിയിട്ടും നടപടി ഉണ്ടായില്ല. എന്തുകൊണ്ട്?

അഖിലേന്ത്യ സീനിയർ വോളി ബോൾ ചാം പ്യൻഷിപ്പിലെ ക്രമക്കേടുകൾ സംബന്ധിച്ചു കേസെടുത്ത അന്വേഷിക്കണ മെന്ന പൊലീസ് ഹെഡ്ക്വാർട്ടേ ഴ്സിന്റെ നിർദേ ശം പാലിക്കാതെ കോഴിക്കോട് സിറ്റി പൊ ലീസ് ചുറ്റിക്കളിക്കുകയാണെന് ആക്ഷേപം. വിജിലൻ സ് റിപ്പോർട്ടിൽ ആവശ്യപ്പെട്ട പ്രകാരം കേസെടുത്ത് അന്വേഷിക്കണമെന്നു തി രുവനന്തപുരത്തെ പൊലീസ് ഹെഡ്ക്വാർട്ടേഴ്സ് കഴിഞ്ഞ വർഷം ജൂലൈ 23ന് ആണു സിറ്റി പൊലീസ് കമ്മിഷണർക്കു നിർദേശം നൽകിയത്.

2018ൽ നടന്ന ചാംപ്യൻഷിപ്പു മായി ബന്ധപ്പെട്ട്, സംസ്ഥാന വോളിബോൾ അസോസിയേഷൻ, അഖിലേന്ത്യാ വോളി ബോൾ ഫെഡറേഷൻ എന്നിവയുടെ ഭാരവാഹികളടക്കമുള്ള സംഘാടക സമിതിക്കെതിരെ കണ്ണൂർ പേരാവൂർ സ്വദേശി സെബാസ്‌റ്റ്യൻ ജോർജ് നൽകിയ പരാതിയിലാണു വിജിലൻസ് അന്വേഷണം നടത്തി ക്രമക്കേടുകൾ കണ്ടത്തിയത്.

സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനങ്ങൾ, ബാങ്കുകൾ, പൊതുമേഖലാ സ്‌ഥാപന ങ്ങൾ എന്നിവയിൽ നിന്ന് 7.94 ഗ്രാൻ്റ് ലഭിച്ചിരുന്നു. പക്ഷേ, തുക ചെല വിട്ടതിനു കൃത്യമായ രേഖകൾ സൂക്ഷിച്ചിട്ടില്ല. സംസ്‌ഥാന വോളിബോൾ അസോസിയേഷന്റെ അക്കൗണ്ടിൽ നിന്ന് 2017ൽ 27 ലക്ഷം രൂപയും 2018ൽ 7 ലക്ഷം രൂപയും മറ്റൊരു അക്കൗണ്ടിലേക്കു മാറ്റി. ഒരു സ്വകാര്യ സ്‌ഥാപനത്തി ന് 60 ലക്ഷം രൂപ നൽകിയത് പ്രത്യേകം പരിശോധിക്കണമെന്നും വിജിലൻസ് ആവശ്യപ്പെട്ടിരുന്നു.

കോഴിക്കോട് വിജിലൻസ് ഡി വൈഎസ്‌പി കഴിഞ്ഞ വർഷം മാർച്ച് 26നു നൽകിയ റിപ്പോർട്ട്, പ്രതികൾക്കെതിരെ വിശ്വാസ വഞ്ചന, പണം തിരിമറി എന്നീ കുറ്റങ്ങൾക്കു കേസെടുക്കണമെന്ന ശുപാർശ സഹിതം വിജിലൻസ് ഡയറക്‌ടർക്ക് നൽകി. 2025 മേയ് 29ന് ഇത് വിജിലൻസ് അഡിഷനൽ ചീഫ് സെക്രട്ടറിക്കു കൈമാറിയിരുന്നു.

നടക്കാവ്, കസബ പൊലീസ് തമ്മിൽ തർക്കമാണ് കേസന്വേഷണം വൈകിക്കുന്നതെന്ന് പൊലീസും സർക്കാരും പറയുമെങ്കിലും കാര്യങ്ങൾ അങ്ങനെയല്ല എന്നതാണ് വസ്തുത. പൊലീസ് പറയുന്നത് ഇങ്ങനെ:

പൊലീസ് ആസ്‌ഥാനത്തു നിന്നുള്ള നിർദേശം നടക്കാവ്, കസബ സ്‌റ്റേഷനുകളുടെ പരിധിയിലാണ് വരുന്നത്.. ചാംപ്യൻഷിപ് നടന്നതു തങ്ങളുടെ പരിധിയിലാണെങ്കിലും സാമ്പത്തിക ഇടപാടുകൾ നടന്നതു കസബ സ്‌റ്റേഷൻ പരിധി യിലായതിനാൽ അവിടേക്കു കൈമാറിയെന്നാണു നടക്കാവ് പൊലീസ് പറയുന്നത്. അതേസമയം, പണമിടപാട് നടന്ന ബാങ്ക് മാത്രമേ തങ്ങളുടെ പരിധിയിലുള്ളുവെന്നും മറ്റ് ഇടപാടുകൾ നടക്കാവ് പൊലീസ് പരിധിയിൽ തന്നെയാണെന്നും ഫയൽ അവിടേക്കു കൈമാറിയതായും കസബ പൊലീസും പറയുന്നു. സിറ്റി പൊലീസ് കമ്മിഷണർ ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.

2018 ഫെബ്രുവരിയിലാണു കോ ഴിക്കോട്ട് ചാംപ്യൻഷിപ് നടന്നത്.

അന്വേഷണത്തിനായി വിജിലൻസ് നൽകിയ റിപ്പോർട്ടിൽ ക്രമക്കേടുകൾക്ക്

ഉത്തരവാദികൾ ആയിട്ടുള്ള വരുടെ പേരുകളുമുണ്ട്. പക്ഷെ അവരെല്ലാം സർവ്വ മുന്നണി പ്രിയരാണ്. എന്ന് പറഞ്ഞാൽ യുഡിഎഫിനും ഇടതുമുന്നണിക്കും എൻഡിഎ യ്ക്കും വേണ്ടപ്പെട്ടവർ. ക്രമക്കേടുകളുടെ പെരുമഴയെ തുടർന്ന് സംസ്ഥാനത്ത് വോളിബോൾ അസോസിയേഷനെ സസ്പെൻഡ് ചെയ്തിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വൊളിബോൾ ആസോസിയേഷൻ്റെ പേരിൽ ചാംപ്യൻഷിപ്പുകൾ നടക്കുകയും ഗ്രാൻ്റും സ്പോൺസർഷിപ്പും ഒക്കെയായി കോടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ കഴിഞ്ഞ കാൽനൂറ്റാണ്ടിൽ അധികമായി അസോസിയേഷനെ ഒരേ കാരമേഘം തന്നെ മൂടിപ്പൊതിഞ്ഞ് നിൽക്കുകയാണ്. നിയന്ത്രിക്കുന്നതെല്ലാം ഇതേ കാർമേഘങ്ങൾ തന്നെ. പിണറായി വിജയൻ സംസ്ഥാന ഭരണത്തിൽ വന്നതോടെ ഈ കാർമേഘങ്ങൾ സി പി എം തണലിൽ വികസിച്ചു. കുറേ പാർട്ടി പ്രവർത്തകരെ അസോസിയേഷനിൽ തിരുകി കയറ്റി. അതോടെ അവരും കാർ മേഘത്തിൽ ലയിച്ചു ചേർന്നു. വിജിലൻസ് റിപ്പോർട്ടിൽ പ്രധാനമായ അന്വേഷണ വിധേയരാകേണ്ട 5 പേരുകളാണുള്ളത്.

1.നാലകത്തു ബഷീർ , ജനറൽ കൺവീനർ , ഓർഗനൈസിങ് കമ്മിറ്റി , നാഷണൽ വോളീബോൾ ചാംപ്യൻഷിപ് 2018. ഇദ്ദേഹം മൂന്ന് പതിറ്റാണ്ടായി അസോസിയേഷൻ ഭരണം നിയന്ത്രിക്കുന്നു. അസോസിയേഷൻ സസ്പെൻഡ് ചെയ്യപ്പെട്ടിട്ടും ഇദ്ദേഹം തന്നെയാണ് സംസ്ഥാനത്തെ വോളിബോളിനെ നിയന്ത്രിക്കുന്നത്.

2.സി സത്യൻ , സെക്രെട്ടറി ഓർഗനൈസിംഗ് കമ്മറ്റി നാഷണൽ വോളിബോൾ ചാംപ്യൻഷിപ് 2018

3.മെഹബൂബ്‌ , ചെയർമാൻ, ഓർഗനൈസിംഗ് കമ്മറ്റി നാഷണൽ വോളിബോൾ ചാംപ്യൻഷിപ് 2018

4.അഹമ്മദ് കുട്ടി എന്ന ബാപ്പു ഹാജി, ട്രഷറർ, ഓർഗനൈസിംഗ് കമ്മറ്റി, നാഷണൽ വോളിബോൾ ചാംപ്യൻഷിപ് 2018

5.മൊയ്‌തീൻ കോയ കെ കെ , ജോയിന്റ് സെക്രെട്ടറി.


ഇതിൽ നാലകത്ത് ബഷീർ യുഡിഎഫ് കൗൺസിലറാണ്. പെരിന്തൽമണ്ണയിൽ. സത്യൻ ദേവസ്വം ബോർഡ് അംഗമാണ്. മെഹബൂബ് സി പി എം ജില്ലാ സെക്രട്ടറിയാണ് ! ഇനി പറയൂ, പൊലീസ് അന്വേഷണം നടക്കാത്തത് കേവലം പോലീസ് സ്റ്റേഷൻ അതിർത്തി തർക്കം കൊണ്ട് മാത്രമാണോ?

നാഷണൽ വോളിബോൾ ചാംപ്യൻഷിപ് 2018

ക്രമക്കേടുകൾ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ള ഉത്തരവാദികൾ ആയ ഉദ്യോഗസ്ഥരിൽ നിന്നും സർക്കാർ ഉത്തരവ് പ്രകാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നിന്നും , ബാങ്കുകളിൽ നിന്നും സ്വീകരിച്ച തുക ( 7,94,000/- രൂപ ) തിരികെ പിടിക്കുന്നതിനും , ടിയാന്മാർക്കെതിരെ ഐപിസി 403, 406 പ്രകാരം കോഴിക്കോട് ജില്ലയിലെ നടക്കാവ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തുന്നതിനും ശുപാർശ ചെയ്യുന്നു .


നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ

1.സംസ്ഥാന പോലീസ് മേധാവി ,തിരുവനന്തപുരം

2.അഡീഷണൽ ചീഫ് സെക്രട്ടറി , എൽ എസ്‌ ജി ഡി , തിരുവനന്തപുരം

3.രജിസ്‌ട്രാർ,കോ ഓപ്പറേറ്റീവ് സൊസൈറ്റിസ് , തിരുവനന്തപുരം

പരാതിക്കാരൻ ഉൾപ്പടെ 7 പേര് ക്രമക്കേടുകളെക്കുറിച്ചു മൊഴി വിജിലൻസിന് മുൻപാകെ നൽകിയിരുന്നു . കുറ്റക്കാരെന്നു വിജിലൻസ് കണ്ടെത്തിയവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്

Volleyball fund embezzlement: Police blamed for not investigating the vigilance report. Allegations are that the failure to investigate the case was due to an attempt to save a CPM district secretary, a Devaswom board member and a UDF municipal councilor.

Related Stories
സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന് പിടിവലിയും.

Feb 18, 2026 11:53 AM

സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന് പിടിവലിയും.

സണ്ണി ജോസഫിനെതിരെ ആര്? വിജയന് ഭയം, സിപിഎം നേതാക്കൾക്ക് ആശയക്കുഴപ്പം, അണികളിൽ തർക്കം, ഒപ്പം സീറ്റിന്...

Read More >>
പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും വന്യജീവിയാകും

Feb 14, 2026 05:49 PM

പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും വന്യജീവിയാകും

പട്ടി കറക്ടാണ്, നാട്ടുകാരാണ് പ്രശ്നം. വനം വകുപ്പിന് പിടിവള്ളിയായ ഒരു പട്ടിയുടെ കഥ. പുലി , കടുവ, ചെന്നായ എന്നിവയ്ക്കൊപ്പം ഇനി പട്ടിയും...

Read More >>
മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം പറയണം

Feb 12, 2026 04:26 PM

മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം പറയണം

മാറി നിൽക്കെടാ അങ്ങോട്ടെന്ന് ബോഡി വേസ്റ്റ്കളോട് ജനം...

Read More >>
സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ് അന്ധവിശ്വാസം

Feb 8, 2026 08:07 AM

സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ് അന്ധവിശ്വാസം

സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്രസാഹിത്യ പരിഷത് കണ്ണൂർ ജില്ലാ സമ്മേളനം തുടങ്ങി. അഘോരി അന്ധവിശ്വാസത്തെ നേരിടാൻ കമ്യുണിസ്റ്റ്...

Read More >>
നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ ഇറങ്ങുമ്പോൾ

Feb 1, 2026 10:25 PM

നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ ഇറങ്ങുമ്പോൾ

നികൃഷ്ടജീവികളെ താലോലിച്ച് വിജയൻ വോട്ടുപിടിക്കാൻ...

Read More >>
പട്ടിക്ക് പോലും വേണ്ടാത്ത സാമാനം വെള്ളാപ്പള്ളി നടേശൻ കാശു കൊടുത്ത് വാങ്ങുമ്പോൾ ...

Jan 26, 2026 09:19 PM

പട്ടിക്ക് പോലും വേണ്ടാത്ത സാമാനം വെള്ളാപ്പള്ളി നടേശൻ കാശു കൊടുത്ത് വാങ്ങുമ്പോൾ ...

പട്ടിക്ക് പോലും വേണ്ടാത്ത സാമാനം വെള്ളാപ്പള്ളി നടേശൻ കാശു കൊടുത്ത് വാങ്ങുമ്പോൾ...

Read More >>
Top Stories